കിഫ്ബിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ്; കരാറുകാരുടെ വിശദാംശങ്ങള്‍ ശേഖരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th March 2021 03:30 PM |
Last Updated: 25th March 2021 03:30 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: കിഫ്ബിയില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. വിദ്യാഭ്യാസ വകുപ്പിലെ പദ്ധതികളുടെ വിശദാംശങ്ങള്‍ തേടി നോട്ടീസ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് പരിശോധന.
5 വര്‍ഷത്തിനിടെ കിഫ്ബി സമര്‍പ്പിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം. കരാറുകാര്‍ക്ക് പണം നല്‍കിയതിന്റെ വിശദാംശങ്ങള്‍ നല്‍കണം. ഓരോ പദ്ധതിക്കും എത്ര നികുതി നല്‍കിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളും അറിയിക്കാന്‍ ഇന്‍കം ടാക്സ് അഡിഷണല്‍ കമ്മീഷണര്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ കിഫ്ബിയിലെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാന്‍ ഇഡി വിളിപ്പിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ഉദ്യോഗസ്ഥര്‍ ഹാജരാകില്ലെന്ന് നിലിപാടെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു കേന്ദ്ര ഏജന്‍സിയും കിഫ്ബി പദ്ധതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.
ആദായ നികുതി വകുപ്പ് ചോദിക്കുന്ന കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞിരുന്നു. മറുപടി നല്‍കാനാവാത്ത ഒരു കാര്യവും കിഫ്ബിയുമായി ബന്ധപ്പെട്ട് ഇല്ലെന്നും ഐസക് പറഞ്ഞു