കണ്ണൂരില്‍ അയല്‍വാസിയുടെ വെടിയേറ്റ് ഒരാള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2021 11:28 AM  |  

Last Updated: 25th March 2021 11:28 AM  |   A+A-   |  

kannur man shot dead after dispute with neighbour

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: അയല്‍വാസിയുടെ വെടിയേറ്റ് ഒരാള്‍ മരിച്ചു. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്. കാനംവയല്‍ ചേനാട്ട് കൊല്ലിയിലെ കൊങ്ങോലയില്‍ സെബാസ്റ്റ്യനാ(ബേബി)ണ് മരിച്ചത്. 

കണ്ണൂര്‍ ചെറുപുഴയില്‍ ഇന്ന് രാവിലെ എട്ടുമണിക്കാണ് സംഭവം.അയല്‍വാസി ടോമിയുടെ വെടിയേറ്റാണ് മരണം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിനാണ് വെടിയുതിര്‍ത്തത് എന്നാണ് പ്രാഥമിക വിവരം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.