ശുദ്ധതെമ്മാടിത്തരം; ആവശ്യപ്പെട്ടത് കൊടുത്തിട്ടുണ്ട്; കിഫ്ബി റെയ്ഡിനെതിരെ തോമസ് ഐസക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2021 05:44 PM  |  

Last Updated: 25th March 2021 05:44 PM  |   A+A-   |  

thomas isac

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കിഫ്ബി ആസ്ഥാനത്ത് കേന്ദ്ര ആദായനികുതി വകുപ്പിന്റെ പരിശോധനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. ആദായനികുതി വകുപ്പ് കാട്ടുന്നത് ശുദ്ധതെമ്മാടിത്തമാണ്. ആവശ്യപ്പെട്ട രേഖകള്‍ കൊടുത്തിട്ടുണ്ട്. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താനാണ് നീക്കം. മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ചുള്ള ഇത്തരം നാടകങ്ങള്‍ അവസാനിപ്പിക്കണമെന്നും ധനമന്ത്രി പറഞ്ഞു.

പരിശോധനയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പദ്ധതികളുടെ നേരത്തെ ആവശ്യപ്പെട്ട വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ കിഫ്ബിയില്‍ നിന്ന് ശേഖരിച്ചു. വ്യാഴാഴ്ച ഉച്ചയോടെ പതിനഞ്ചോളം ഉദ്യോഗസ്ഥരാണ് തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്തേക്ക് പരിശോധനയ്ക്കായെത്തിയത്. 

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് കിഫ്ബി നടത്തിയ പദ്ധതികളുടെ വിശദാംശങ്ങള്‍, കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൈമാറിയ തുകയുടെ കണക്കുകള്‍, പദ്ധതികള്‍ക്ക് വേണ്ടി വിവിധ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് ഈടാക്കിയ പണത്തിന്റെ നികുതി,  എന്നിവ സംബന്ധിച്ച രേഖകളാണ് കിഫ്ബി കൈമാറിയത്. ഈ മാസം 25ന് മുമ്പ് രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നേരത്തെ കിഫ്ബിക്ക് നോട്ടീസ് നല്‍കിയിരുന്നു.