മുഖ്യമന്ത്രി തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചത്; യുഡിഎഫിന് ഇപ്പോള്‍ എന്നോട് പ്രണയം;  കോവൂര്‍ കുഞ്ഞുമോന്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 25th March 2021 08:40 PM  |  

Last Updated: 25th March 2021 08:41 PM  |   A+A-   |  

kovur_kinju

കോവൂര്‍ കുഞ്ഞുമോന്‍ ചിത്രം ഫെയ്‌സ്ബുക്ക്‌

 

കൊല്ലം: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തിരിച്ചറിയാതെ കഴുത്തിനു പിടിച്ചു തള്ളിമാറ്റിയ സംഭവത്തില്‍ വിശദീകരണവുമായി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ. തന്നെ മുഖ്യമന്ത്രിയുടെ അംഗരക്ഷകന്‍ ആക്രമിച്ചുവെന്ന പേരില്‍ വരുന്ന വീഡിയോയിലെ കപട തന്ത്രം ജനങ്ങള്‍ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.

'തന്നെയും മുഖ്യമന്ത്രിയെയും സ്റ്റേജിലേയ്ക്ക് കൊണ്ടു പോകാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. യുഡിഎഫിന് ഇപ്പോള്‍ എന്നോട് പ്രണയമാണ്. അതിനാലാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്ന്', എംഎല്‍എ പറഞ്ഞു.

കൊല്ലം കുന്നത്തൂരില്‍ എല്‍ഡിഎഫ് യോഗത്തിനെത്തിയപ്പോഴാണ് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിനു പിടിച്ചു തള്ളിമാറ്റിയത്. മുഖ്യമന്ത്രിക്കൊപ്പം വേദിയിലേക്ക് കയറുന്നതിനിടെയായിരുന്നു സംഭവം.

സംഭവത്തില്‍ കോവൂര്‍ കുഞ്ഞുമോന്റെ എതിര്‍സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടിരുന്നു.