അടുത്ത മാസം മുതല്‍ കൂടുതല്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ ; പട്ടികയില്‍ കേരളത്തിലെ അഞ്ച് തീവണ്ടികളും
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th March 2021 10:23 AM |
Last Updated: 25th March 2021 10:23 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി : റെയില്‍വേ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഏപ്രില്‍ മാസത്തോടെ ഘട്ടം ഘട്ടമായി എക്‌സ്പ്രസ് സര്‍വീസുകള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള അഞ്ച് സര്‍വീസുകളുമുണ്ട്.
കൊച്ചുവേളി- യോഗനഗരി-ഋഷികേശ് ട്രെയിന്‍ ഏപ്രില്‍ 16 മുതല്‍ സര്‍വീസ് പുനഃരാരംഭിക്കും. കൊച്ചുവേളി- ബാനസവാടി-ഹംസഫര്‍ സ്‌പെഷല്‍ ഏപ്രില്‍ 10 മുതലും എറണമാകുളം - ബാനസവാടി വീക്ക്‌ലി സ്‌പെഷല്‍, കൊച്ചുവേളി-മുംബൈ കുര്‍ള ഗരീബ് രഥ് എന്നിവ ഏപ്രില്‍ 11 മുതലും പുതുച്ചേരി- മംഗളൂരു വീക്ക്‌ലി എക്‌സ്പ്രസ് ഏപ്രില്‍ 15 മുതലും സര്‍വീസ് പുനഃരാരംഭിക്കും.
പഴയ കൊച്ചുവേളി- ഡെറാഡൂണ്‍ എക്‌സ്പ്രസ് ആണ് ഡെറാഡൂണ്‍ ഒഴിവാക്കി ഋഷികേശിലേക്ക് സര്‍വീസ് നടത്തുന്നത്. മുമ്പ് കോട്ടയം വഴി സര്‍വീസ് നടത്തിയിരുന്ന ട്രെയിന്‍ ഇനി ആലപ്പുഴ വഴിയാകും സര്‍വീസ് നടത്തുക.