റോഡരികിലൂടെ നടന്നുപോയ അമ്മയെയും മകളെയും ഇടിച്ചു തെറിപ്പിച്ച് കാർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2021 12:10 PM  |  

Last Updated: 25th March 2021 12:10 PM  |   A+A-   |  

car accident

പൊന്നാനി കാര്‍ അപകടം / സിസിടിവി ദൃശ്യം

 

മലപ്പുറം : മലപ്പുറം പൊന്നാനി പാലപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് അമ്മയ്ക്കും മകൾക്കും പരിക്ക്. റോഡരികിലൂടെ നടന്നുപോകുകയായിരുന്നവരെ മുന്നിൽ നിന്നും വന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയേറ്റ് ഇവർ ദൂരേക്ക് തെറിച്ചു വീണു. 

കാപ്പിരിക്കാട് സ്വദേശി തോട്ടുങ്ങൽ അഷ്‌റഫ് (അച്ചുക്ക) എന്നയാളുടെ ഭാര്യ റാബിയ, മകൾ അഷിദ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ വിദഗ്ധ ചികിത്സക്കായി തൃശൂർ ജൂബിലിമിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പൊന്നാനി ചാവക്കാട് ദേശീയപാതയിൽ പാലപ്പെട്ടി സി കെ ഓഡിറ്റോറിയത്തിനു സമീപത്തു വച്ചാണ് എതിരെ വന്ന കാർ നിയന്ത്രണം വിട്ടു കാൽനടയാത്രക്കാരെ ഇടിച്ചത്.