'ഇത്തവണ തൃശൂര്‍ ഇങ്ങെടുക്കുവല്ല, ഇങ്ങ് തരും ' ; പ്രചാരണത്തിന് തുടക്കമിട്ട് സുരേഷ് ഗോപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2021 08:56 AM  |  

Last Updated: 25th March 2021 08:56 AM  |   A+A-   |  

suresh gopi

സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷന്‍ ചിത്രം

 

തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, ശബരിമല വൈകാരിക വിഷയമാണെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. സുപ്രീം കോടതി വിധിയുടെ പേരില്‍ സര്‍ക്കാര്‍ നടത്തിയത് തോന്നിവാസമാണെന്നും അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി വടക്കുംനാഥനില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുരേഷ് ഗോപി സജീവമാകുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ഞാനിങ്ങെടുക്കുകയാണെന്നായിരുന്നു സുരേഷ് ഗോപി പ്രചരണത്തിനിടെ പറഞ്ഞത്. എന്നാല്‍ ഇക്കുറി, തൃശൂര്‍ എടുക്കുകയല്ല ജനങ്ങള്‍ തൃശൂര്‍ ഇങ്ങ് തരുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. 

തന്നാല്‍ ജനങ്ങള്‍ ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരില്ല. അത് ഉറപ്പു നല്‍കുകയാണ്. വടക്കുംനാഥന്റെ മുന്നില്‍ നിന്നും പറയുന്നു, തൃശൂരില്‍ ഇതുക്കും മേലെ എന്താണോ അതിന് വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കും. വിജയം ജനങ്ങള്‍ തരട്ടെ. തൃശൂരിന് ടൂറിസം സാധ്യതകള്‍ ഉണ്ടെന്നും ജയിച്ചാല്‍ അത്തരം പദ്ധതികള്‍ നടപ്പാക്കുമെന്നും സുരേഷ് ഗോപി എംപി വിശദീകരിച്ചു.