എല്‍ഡിഎഫ് 77, യുഡിഎഫ് 62; ടൈംസ് നൗ - സീ വോട്ടര്‍ സര്‍വേ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2021 10:00 AM  |  

Last Updated: 25th March 2021 10:05 AM  |   A+A-   |  

cpm

യെച്ചൂരി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍/ ട്വിറ്റര്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ഭരണമെന്ന് ടൈംസ് നൗ - സീ വോട്ടര്‍ സര്‍വേ ഫലം. 77 സീറ്റ് നേടി ഇടതുമുന്നണി അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. യുഡിഎഫ് 62 സീറ്റുമായി നിലവിലെ നില മെച്ചപ്പെടുത്തും. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

സംസ്ഥാനത്ത് ഇടതുമുന്നണിക്ക് 42.4 ശതമാനം വോട്ട് ലഭിക്കും. യുഡിഎഫിന് 38.6 ശതമാനം വോട്ടാകും ലഭിക്കുക. ബിജെപിക്ക് 16.4 ശതമാനം വോട്ട് ലഭിക്കും.  2016 ല്‍ 43.5 ശതമാനം വോട്ടാണ് എല്‍ഡിഎഫിന്  ലഭിച്ചിരുന്നത്. 2016 നെ അപേക്ഷിച്ച് ബിജെപിക്ക് വോട്ട് വിഹിതം ഉയരും. ഇടതുമുന്നണി 83 സീറ്റ് വരെയും യുഡിഎഫ് 68 സീറ്റുകള്‍ വരെയും നേടിയേക്കാമെന്നും സര്‍വേ പ്രവചിക്കുന്നു. 

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തും. ശക്തമായി മല്‍സരരംഗത്തുള്ള ബിജെപിക്കെതിരെ മമത ബാനര്‍ജിക്ക് നേരിയ മുന്‍തൂക്കമാണ് ഉണ്ടാവുകയെന്നും സര്‍വേ പറയുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യം അധികാരത്തിലെത്തുമെന്നും അസമിലും പുതുച്ചേരിയിലും എന്‍ഡിഎ അധികാരത്തിലെത്തുമെന്നും സര്‍വേ പ്രവചിക്കുന്നു.