കാല്‍ കഴുകല്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ ഉണ്ട്, ഇടതുപക്ഷത്തിന് അത് അറിയില്ല: ഇ ശ്രീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2021 12:07 PM  |  

Last Updated: 25th March 2021 12:07 PM  |   A+A-   |  

washing the feet of elders is tradition

ഇ ശ്രീധരൻ/ ഫെയ്സ്ബുക്ക്

 


പാലക്കാട്: മുതിര്‍ന്നവരുടെ പാദങ്ങള്‍ കഴുകുന്നത് പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഇടതു പാര്‍ട്ടികള്‍ അത് അറിയില്ലെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരന്‍. പാരമ്പര്യത്തോട് ഒരു താത്പര്യവുമില്ലെന്നാണ് കാല്‍കഴുകലിനെ എതിര്‍ക്കുന്നതിലൂടെ ഇടതുപാര്‍ട്ടികള്‍ വ്യക്തമാക്കുന്നതെന്ന് ശ്രീധരന്‍ എഎന്‍ഐയോടു പറഞ്ഞു.

''കാലു കഴുകുക എന്നത് പാരമ്പര്യമാണ്. മുതിര്‍ന്നവരോട് ബഹുമാനം പ്രകടിപ്പിക്കുന്ന മാര്‍ഗമാണിത്. എല്ലാവരും ഇതു ചെയ്യുന്നു,  എന്റെ മക്കളും ചെയ്യാറുണ്ട്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ ഇതുണ്ട്''- ഇ ശ്രീധരന്‍ പറഞ്ഞു.

കേരളത്തില്‍ ബിജെപി കൂടുതല്‍ സീറ്റു നേടുമെന്ന് ശ്രീധരന്‍ പറഞ്ഞു. ഒരുപക്ഷേ അത് കേവല ഭൂരിപക്ഷംആവാം, അല്ലെങ്കില്‍ കിങ് മേക്കര്‍ പദവിയില്‍ എത്തുന്നതിനു വേണ്ട സീറ്റുകള്‍ ആവാം. 

എല്‍ഡിഎഫിനെയും യുഡിഎഫിനെയും മടുത്ത ആളുകള്‍ ഇത്തവണ ബിജെപിക്കു വോട്ടു ചെയ്യും. അധികാരത്തില്‍ എത്തിയാല്‍ കേരളത്തിലേക്കു കൂടുതല്‍ വ്യവസായങ്ങള്‍ എത്തിക്കുന്നതിനാവും ശ്രമിക്കുകയെന്നും ശ്രീധരന്‍ പറഞ്ഞു.