എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കും ഇരട്ട വോട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2021 01:59 PM  |  

Last Updated: 26th March 2021 01:59 PM  |   A+A-   |  

eldhose kunnappilly

എല്‍ദോസ് കുന്നപ്പിള്ളി/ഫയല്‍ ചിത്രം

 

കൊച്ചി : കോണ്‍ഗ്രസ് നേതാവും എംഎല്‍എയും പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എല്‍ദോസ് കുന്നപ്പിള്ളിക്കും ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തി. എല്‍ദോസിനും ഭാര്യയ്ക്കും ഇരട്ടവോട്ടുണ്ട്. രായമംഗലം പഞ്ചായത്തിലും മൂവാറ്റുപുഴയിലെ മാറാടി പഞ്ചായത്തിലുമാണ് എല്‍ദോസ് കുന്നപ്പിള്ളിക്ക് വോട്ടുള്ളത്. 

എന്നാല്‍ ഇരട്ട വോട്ടിനെക്കുറിച്ച് അറിയില്ലെന്നാണ് എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചത്. തൃശൂര്‍ കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭ സുബിന് മൂന്ന് വോട്ടും രണ്ട് തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. 

ഇക്കാര്യം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. കയ്പമംഗലം നിയോജകമണ്ഡലത്തിലെ കയ്പമംഗലം പഞ്ചായത്തിലും, നാട്ടിക മണ്ഡലത്തിലെ വലപ്പാട് പഞ്ചായത്തിലുമാണ് ശോഭ സുബിന് വോട്ടുള്ളതെന്ന് എല്‍ഡിഎഫ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരിക്കുകയാണ്. തിങ്കളാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.