ഗായകൻ ജയരാജ് നാരായണൻ അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2021 06:55 AM  |  

Last Updated: 26th March 2021 06:55 AM  |   A+A-   |  

accident

ജയരാജ് നാരായണന്‍/ ചിത്രത്തിന് കടപ്പാട്:jayarajnarayanan.com

 

കൊച്ചി: മലയാളി ഗായകൻ ജയരാജ് നാരായണൻ വാഹനാപകടത്തില്‍ മരിച്ചു. യുഎസിലെ ഷിക്കാഗോയിൽ വച്ചായിരുന്നു അപകടം.

കർണാടക സം​ഗീതത്തിൽ14 വർഷത്തെ സം​ഗീത പഠനത്തിന് ശേഷമാണ് പ്രൊഫഷണൽ രം​ഗത്തേയ്ക്ക് വന്നത്. പ്രമുഖ സം​ഗീത അധ്യാപകരുടെ കീഴിലായിരുന്നു ശിക്ഷണം.തൃപ്പൂണിത്തുറ എരൂർ ജയാലയത്തിൽ പരേതനായ നങ്ങ്യാരത്ത് മഠത്തിൽ നാരായണൻ കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്. ഭാര്യ: മായ. മക്കൾ: മേഘ്ന, ഗൗരി. സഹോദരങ്ങൾ: ജയദേവ് നാരായൺ, ജയശ്രീ സുനിൽ.