വിവാഹം ഷൂട്ട് ചെയ്യുന്നതിനിടെ ഫോ‌ട്ടോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു; (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2021 10:34 PM  |  

Last Updated: 26th March 2021 10:35 PM  |   A+A-   |  

wedding_shoot

വിവാഹം ഷൂട്ട് ചെയ്യുന്നതിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീഴുന്നു / വീഡിയോ ദൃശ്യം

 

ആലപ്പുഴ: വിവാഹം ഷൂട്ട് ചെയ്യുന്നതിനിടെ ഫോട്ടോഗ്രാഫര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പരുമല മാസ്റ്റര്‍ സ്റ്റുഡിയോയിലെ വിനോദ് പാണ്ടനാടാണ് മരിച്ചത്.

ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ നടന്ന വിവാഹത്തിനിടെയാണ് വിനോദിന്റെ അപ്രതീക്ഷിത വിയോഗം. കുഴഞ്ഞുവീണ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ക്യാമറ സ്റ്റാന്റ് ഉപയോഗിച്ചുള്ള ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിനോദ് താഴേക്ക് വീഴുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.