ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2021 06:42 AM  |  

Last Updated: 26th March 2021 07:19 AM  |   A+A-   |  

shops closed in harthal

ഹര്‍ത്താല്‍/ പ്രതീകാത്മക ചിത്രം

 

തൊടുപുഴ:  ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ.  ഭൂപതിവ് ചട്ടം ഭേഗതി ചെയ്യാമെന്ന സർവ്വകക്ഷിയോഗ തീരുമാനം സർക്കാർ പാലിച്ചില്ലെന്നാരോപിച്ചാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുള്ളത്.  രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.

അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് പ്രതിപക്ഷമെന്ന് എൽഡിഎഫ് ആരോപിക്കുന്നു. കയ്യേറ്റവും അനധികൃത നിർമ്മാണങ്ങളും തടയാനെന്ന പേരിലാണ് 2019 ഓഗസ്റ്റിൽ നിർമ്മാണ നിയന്ത്രണ ഉത്തരവ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചത്. 1964ൽ പട്ടയമനുവദിച്ച ഭൂമിയിൽ കൃഷിക്കും 1500 ചതുരശ്ര അടിയിൽ താഴെയുള്ള വീടുവയ്ക്കാനും മാത്രമേ അനുവാദമുള്ളൂവെന്നാണ് ഉത്തരവ്.