'എല്‍ഡിഎഫ് പ്രചാരണ സംഘത്തിന് നേരെ വാഹനം ഇടിച്ചു കയറ്റി'; ഷോണ്‍ ജോര്‍ജിന് എതിരെ പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2021 10:00 PM  |  

Last Updated: 28th March 2021 08:19 AM  |   A+A-   |  

shone_george

ഷോണ്‍ ജോര്‍ജ്/ഫെയ്‌സ്ബുക്ക്‌

 

കോട്ടയം: എല്‍ഡിഎഫ് പര്യടനത്തിന് ഇടയിലേക്ക് പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് വാഹനം ഇടിച്ചു കയറ്റിയെന്ന് പരാതി. പൂഞ്ഞാര്‍ പഞ്ചായത്തിലെ പര്യടനത്തിന് ഇടയിലേക്ക് അമിത വേഗതയില്‍ വാഹനം ഇടിച്ചുകയറ്റിയെന്നാണ് ആരോപണം. ബൈക്ക് റാലിക്കിടെയാണ് കാര്‍ പാഞ്ഞു കയറിയത്. രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പ്രചാരണത്തിനിടയിലേക്ക് കയറ്റി പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ച ശേഷം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു എന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. തുടര്‍ന്ന് വണ്ടി നമ്പര്‍ പരിശോധിച്ചപ്പോഴാണ് ഇത് ഷോണിന്റെതാണെന്ന് മനസ്സിലായതെന്നും ഇടത് പ്രവര്‍ത്തകര്‍ പറയുന്നു. 

സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍ തന്റെ വാഹനം ആരെയും ഇടിച്ചിട്ടില്ലെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.