മേലുദ്യോഗസ്ഥനുമായി തര്‍ക്കം, കുടുക്കാനായി സിഗ്നല്‍ കേബിള്‍ മുറിച്ച് ട്രെയിന്‍ ഗതാഗതം അട്ടിമറിക്കാന്‍ ശ്രമം; ജീവനക്കാര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2021 10:50 AM  |  

Last Updated: 27th March 2021 10:50 AM  |   A+A-   |  

Strict ban on charging mobiles on train

പ്രതീകാത്മക ചിത്രം

 

കോഴിക്കോട് : സിഗ്നല്‍ കേബിള്‍ മുറിച്ച് ട്രെയിന്‍ ഗതാഗതം അട്ടിമറിക്കാന്‍ ശ്രമിച്ച രണ്ടു റെയില്‍വേ ജീവനക്കാരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കക്കോടി സ്വദേശി പ്രവീണ്‍ രാജ്, ബത്തേരി സ്വദേശി ജിനേഷ് എന്നിവരെയാണ് റെയില്‍വെ പൊലീസ് പിടികൂടിയത്. 

ഫറോക്ക് റെയില്‍വേ സിഗ്നല്‍ ആന്റ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ ടെക്‌നീഷ്യന്മാരാണ് ഇരുവരും. 24 ന് രാവിലെ കല്ലായി റെയില്‍വേ സ്‌റ്റേഷന് സമീപം അഞ്ചുകിലോമീറ്റര്‍ ദൂരത്തില്‍ അഞ്ചു സ്ഥലങ്ങളിലായി കേബിള്‍ മുറിച്ചതായിട്ടാണ് കണ്ടെത്തിയത്. 

മേലുദ്യോഗസ്ഥനുമായി തര്‍ക്കം ഉണ്ടായിരുന്നതായും അദ്ദേഹത്തെ കുടുക്കാനായി ഇവര്‍ സിഗ്നല്‍ മുറിച്ചുമാറ്റുകയായിരുന്നു എന്നുമാണ് സൂചന.