പ്ലസ് ടു തലത്തിലെ രണ്ടാം ഘട്ട പൊതുപരീക്ഷ തീയതിയില്‍ മാറ്റം; ഏപ്രില്‍ 18ന് നടത്തും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2021 08:55 AM  |  

Last Updated: 27th March 2021 08:55 AM  |   A+A-   |  

psc Notification

ഫയല്‍ ചിത്രം


തിരുവനന്തപുരം: പ്ലസ്ടു അടിസ്ഥാന യോ​ഗ്യതയാക്കി ഏപ്രിൽ 17 നു നടത്താൻ തീരുമാനിച്ചിരുന്ന രണ്ടാം ഘട്ട പൊതുപരീക്ഷ ഏപ്രിൽ 18 ഞായറാഴ്ചയിലേക്കു മാറ്റി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കുന്നതിനാലാണു തീയതിമാറ്റം. എന്നാൽ ഏപ്രിൽ 10നുള്ള ഒന്നാം ഘട്ട പരീക്ഷയിൽ മാറ്റമില്ല. 

ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് രണ്ടു പരീക്ഷകളും. ഏപ്രിൽ 10ലെ പരീക്ഷയുടെ ഹാൾ ടിക്കറ്റ് മാർച്ച് 29 മുതലും പതിനെട്ടിലേത് ഏപ്രിൽ 8 മുതലും പ്രൊഫൈലിൽനിന്നു ഡൗൺലോഡ് ചെയ്യാം. 33 കാറ്റഗറിയിലായി 85 പരീക്ഷകളാണ് പ്ലസ് ടു നിലവാര പ്രാഥമിക പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 18 ലക്ഷം പേർ അപേക്ഷിച്ചിരുന്നെങ്കിലും പൊതുവായി കണക്കാക്കുമ്പോൾ 10 ലക്ഷത്തിൽ താഴെയേ വരൂ.

ബിരുദ തലത്തിലെ പ്രാഥമിക പൊതുപരീക്ഷ മേയ് 22നു നടക്കും. സമയം 1.30 മുതൽ 3.15 വരെ. മേയ് 7 മുതൽ പ്രൊഫൈലിൽ ഹാൾ ടിക്കറ്റ് ലഭ്യമാക്കും. 37 കാറ്റഗറിയിലായി 22,96,000 പേർ അപേക്ഷ നൽകിയിട്ടുണ്ട്. പൊതുവായി കണക്കാക്കുമ്പോൾ 7 ലക്ഷത്തിൽ താഴെയാണ് അപേക്ഷകരുടെ എണ്ണം.