പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ജയിലിലായി; ജാമ്യത്തിലിറങ്ങി അതേ കുട്ടിയെ വീണ്ടും പീഡിപ്പിച്ചു, അറസ്റ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th March 2021 01:11 PM |
Last Updated: 27th March 2021 01:11 PM | A+A A- |
പ്രതീകാത്മക ചിത്രം, പ്രതി അജിത്
കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
കുളത്തൂപ്പുഴ വലിയേല മഠത്തിക്കോണം അജിത്ത് (23) ആണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസമാണ് ഇയാൾ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി വീണ്ടും പീഡിപ്പിച്ചത്.
ഒരുവര്‍ഷംമുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന അജിത്ത് അടുത്തിടെയാണ് ജാമ്യത്തിറങ്ങിയത്. കുളത്തൂപ്പുഴ പൊലീസ്
അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.