ശമ്പളവും ആനുകൂല്യവും നൽകും; ദുഃഖവെള്ളിക്കും ഈസ്റ്ററിനും ട്രഷറി പ്രവർത്തിക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2021 05:32 PM  |  

Last Updated: 27th March 2021 05:32 PM  |   A+A-   |  

money

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളായ ഏപ്രില്‍ രണ്ടിനും നാലിനും ട്രഷറി പ്രവർത്തിക്കും. പുതുക്കിയ ശമ്പളവും ആനുകൂല്യവും നൽകുന്നതിനാണ് പൊതുഅവധി ദിവസങ്ങളും പ്രവർത്തിക്കാൻ ക്രമീകരണമൊരുക്കുന്നത്. 

ഏപ്രില്‍ മൂന്നാം തീയതിക്കുള്ളില്‍ തന്നെ ശമ്പളവും ആനുകൂല്യവും വിതരണം ചെയ്യേണ്ടതിനാലാണ് അവധി ദിവസങ്ങളിലും ട്രഷറി പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അവധി ദിനം ഹാജരാകുന്ന ജീവക്കാര്‍ക്ക് കോമ്പന്‍സേറ്ററി അവധി അനുവദിക്കും. ഈസ്റ്ററായതിനാല്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് നിയന്ത്രിത അവധിയായിരിക്കും.