ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ; ഭർത്താവ് തീ കൊളുത്തി ജീവനൊടുക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2021 02:04 PM  |  

Last Updated: 27th March 2021 02:04 PM  |   A+A-   |  

murder case

പ്രതീകാത്മക ചിത്രം

 

തൃശൂർ : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. ഒല്ലൂർ ഉല്ലാസ്‌ നഗറില്‍ അഞ്ചേരി രാജന്‍ (66) ആണ് ഭാര്യ ഓമനയെ (60) വെട്ടിക്കൊന്നത്. ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം. റിട്ടയേഡ് കെഎസ്ആര്‍ടിസി ഡ്രൈവറാണ് രാജൻ. 

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഇയാള്‍ തീകൊളുത്തി ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ വെട്ടേറ്റ മകന്റെ നില ഗുരുതരമാണ്. കുടുംബ വഴക്കും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് അക്രമത്തിനു പിന്നിലെന്ന് സംശയിക്കപ്പെടുന്നു.