16കാരിയെ പ്രണയം നടിച്ച് ലൈംഗികമായി ചൂഷണം ചെയ്തു; തിരുവനന്തപുരത്ത് 21കാരന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2021 02:58 PM  |  

Last Updated: 28th March 2021 02:58 PM  |   A+A-   |  

4 arrest warrants and 5 summons in 6 years

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയില്‍. പെരിങ്ങമല അടിപ്പറമ്പ്, ചോനമല അമല്‍ ഭവനില്‍ അരോമലാമാണ്‌ അറസ്റ്റിലായത്. പെരിങ്ങമല സ്വദേശിയായ 16 വയസുള്ള പെണ്‍കുട്ടിയ കാണാനില്ല എന്ന പരാതിയിലെ അന്വേഷണത്തിലാണ് ആരോമല്‍ കുടുങ്ങിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി യുവാവിനോടൊപ്പം പോയതായി കണ്ടെത്തിയത്.

പെണ്‍കുട്ടിയും യുവാവും കല്ലമ്പലം ഭാഗത്ത് ഉള്ളതായി കണ്ടെത്തിയ പൊലീസ് ഇരുവരേയും സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടിയെ സ്‌നേഹം നടിച്ചു കൂട്ടി കൊണ്ടു പോയി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് തെളിഞ്ഞത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്തതായി കണ്ടെത്തിയതോടെ ആരോമലിനെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ആരോമലിനെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പാലോട് പൊലീസ് സ്‌റ്റേഷനിലെ ഒരു വധശ്രമക്കേസിലും ഇയാള്‍ പ്രതിയാണ്. നെടുമങ്ങാട് ഡിവൈഎസ്പി ജെ.ഉമേഷിന്റെ മേല്‍നോട്ടത്തില്‍ പാലോട് ഇന്‍സ്‌പെക്ടര്‍ സി കെ മനോജ് , എസ്‌ഐ നിസ്സാറുദീന്‍, ജിഎസ്‌ഐ ഭുവനചന്ദ്രന്‍ നായര്‍, എഎസ്‌ഐ അജി , രാജേഷ്, നസീറ, ഷിബു , നിസ്സാം വിനീത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത് .