ബിജെപി ആശയത്തിന്റെ സെയില്‍സ് മാനേജര്‍; ആന്റണിക്ക് എതിരെ ബിനോയ് വിശ്വം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2021 03:09 PM  |  

Last Updated: 28th March 2021 03:09 PM  |   A+A-   |  

binoy_viswam

 

കാസര്‍കോട്: നെഹ്‌റുവിയന്‍ ആശയങ്ങളെ അടിയറവെക്കുകയാണ് ആന്റണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യുന്നതെന്ന് ബിനോയ് വിശ്വം എം.പി. കമ്മ്യൂണിസ്റ്റ് മുക്ത കേരളമെന്ന ബിജെപി ആശയത്തിന്റെ സെയില്‍സ് മാനേജരായി ആന്റണി മാറിയിരിക്കുകയാണ്.

'നെഹ്‌റുവിനെയും ഗാന്ധിയെയും കോണ്‍ഗ്രസ് ഒറ്റുകൊടുത്തു. ഇതില്‍ പ്രതിഷേധമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ഇത്തവണ എല്‍ഡിഎഫിനാണ് വോട്ട് ചെയ്യുക. ആന്റണി കോണ്‍ഗ്രസിന്റെ ദേശീയ നയത്തെ തള്ളിപ്പറയുകയാണ്. ആന്റണി ബിജെപി നേതൃത്വത്തോട് വിധേയത്വം കാണിക്കുന്നു'.

ആന്റണി ഇടതുപക്ഷവുമായി സഹകരിക്കുന്ന തമിഴ്‌നാട്ടിലെയും ബംഗാളിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഹേളിക്കുകയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.