കൊലപാതകക്കേസിൽ ഒന്നാം പ്രതിയെന്ന് പരാതി; ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തി​രി​കെ വി​ളി​ച്ചു

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം ബ​ഷീ​റി​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തി​രു​വ​ന​ന്ത​പു​രം: നിയമസഭാ തെരഞ്ഞെടുപ്പിൽ ത​മി​ഴ്നാ​ട്ടി​ൽ നി​രീ​ക്ഷ​ക​നാ​യി​രു​ന്ന ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തി​രി​കെ വി​ളി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം ബ​ഷീ​റി​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ത​മി​ഴ്നാ​ട്ടി​ലെ തി​രു​വൈ​ക ന​ഗ​ര്‍, എ​ഗ്മോ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ശ്രീ​റാ​മി​ന് നി​രീ​ക്ഷ​ണ ചു​മ​ത​ല ന​ല്‍​കി​യി​രു​ന്ന​ത്. ക്രി​മി​ന​ല്‍ കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രും ബ​ന്ധു​ക്ക​ള്‍ മ​ത്സ​ര രം​ഗ​ത്തു​ള്ള​വ​രു​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ത്ത​രം ചു​മ​ത​ല​ക​ളി​ലേ​ക്ക് നി​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ച​ട്ടം ലം​ഘി​ച്ചാ​യി​രു​ന്നു നി​യ​മ​നം. ഇ​തി​നെ​തി​രെ സി​റാ​ജ് ദിനപത്രത്തിന്റെ മാ​നേ​ജ്മെ​ന്‍റ് ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

വ്യാ​ജ​രേ​ഖ​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ആ​സി​ഫ് കെ ​യൂ​സ​ഫി​നെ​യും ക​മ്മീ​ഷ​ൻ തി​രി​കെ വി​ളി​ച്ചു. ഇ​രു​വ​ർ​ക്കും പ​ക​ര​മാ​യി ജാ​ഫ​ർ മാ​ലി​ക്കി​നെ​യും ഷ​ർ​മി​ള മേ​രി ജോ​സ​ഫി​നെ​യും നി​യ​മി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com