അരി 25, പഞ്ചസാര 22, കടല 43, സബ്സിഡി നിരക്കിൽ 13 ഇനങ്ങൾ; ഈസ്റ്റർ വിപണി ഇന്നുമുതൽ

സംസ്ഥാനത്ത് കൺസ്യൂമർഫെഡിന്റെ ഈസ്റ്റർ വിപണി ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് കൺസ്യൂമർഫെഡിന്റെ ഈസ്റ്റർ വിപണി ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും. കൺസ്യൂമർ ഫെഡിന്റെ നേതൃത്യത്തിൽ സംസ്ഥാനത്ത് 1700 സഹകരണ ഈസ്റ്റർ വിപണികളാണ് തുറക്കുന്നത്. 

ഈസ്റ്റർ വിപണി  28 മുതൽ ഏപ്രിൽ മൂന്നു വരെ പ്രവർത്തിക്കും. പതിമൂന്നിനം സബ്‌സിഡി സാധനങ്ങളും മറ്റിനങ്ങൾ പൊതു വിപണിയേക്കാൾ വില കുറച്ചും വിൽപന നടത്തും.  ഈസ്റ്ററിനു പിന്നാലെ വിഷു ആഘോഷങ്ങൾക്കു കൂടി പ്രയോജനം ലഭിക്കുന്ന തരത്തിൽ ശർക്കര ഉൾപ്പെടെ എല്ലാ അവശ്യസാധനങ്ങളും  ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായി കൺസ്യൂമർ ഫെഡ് അധികൃതർ അറിയിച്ചു. 

അരി (കുറുവ)  25 രൂപ, ജയ 25, കുത്തരി 24, പച്ചരി 23, പഞ്ചസാര  22, വെളിച്ചെണ്ണ  500 മില്ലി  46, ചെറുപയർ  74, വൻകടല 43, ഉഴുന്ന് ബോൾ 66,  വൻപയർ  45, തുവരപ്പരിപ്പ്  65, ഗുണ്ടൂർ മുളക്  75, മല്ലി  79  എന്നിങ്ങനെയാണ് സബ്‌സിഡി സാധനങ്ങളുടെ വിൽപന വില. റേഷൻ കാർഡുടമകൾക്ക് കാർഡ് ഒന്നിന് അഞ്ചു കിലോ അരിയും രണ്ട് കിലോ പച്ചരിയും അര കിലോ ധാന്യങ്ങളും ഒരു കിലോ പഞ്ചസാരയും അര ലിറ്റർ വെളിച്ചെണ്ണയും സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും. സബ്‌സിഡിയേതര ഇനങ്ങൾ ആവശ്യാനുസരണം വിതരണത്തിന് സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com