സ്മൃതി ഇറാനിയുടെ റോഡ് ഷോയില്‍ ജന്മഭൂമിയുടെ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം; ആശുപത്രിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2021 08:58 PM  |  

Last Updated: 28th March 2021 08:58 PM  |   A+A-   |  

janmabhoomi

സ്മൃതി ഇറാനിയുടെ ജന്മഭൂമി ഫോട്ടോഗ്രാഫറെ മര്‍ദ്ദിക്കുന്ന ബിജെപി പ്രവര്‍ത്തകന്‍

 

കോഴിക്കോട്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ ജന്മഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ക്ക് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു. മാധ്യമ പ്രവര്‍ത്തകനായ ദിനേശിനാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. 

സ്മൃതി ഇറാനി തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ നടത്തിയത്. ഇതുപ്രകാരം വാഹനത്തില്‍ കയറിനിന്ന ഇവര്‍ അല്‍പം കഴിഞ്ഞ് തനിക്ക് യാത്ര ചെയ്യാന്‍ സ്‌കൂട്ടര്‍ ലഭിക്കുമോ എന്ന് ആരാഞ്ഞു. സ്‌കൂട്ടര്‍ ലഭിച്ചതിന് പിന്നാലെ യാത്ര തുടര്‍ന്ന ഇവരുടെ പുറകെ ഫോട്ടോഗ്രാഫര്‍മാരും ഓടാന്‍ തുടങ്ങി. ഇതിനിടെ ജാഥയിലുള്ളയാള്‍ ഇയാളോട് തട്ടിക്കയറുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പ്രകടനത്തിലുള്ളവര്‍ ജന്മഭൂമി ഫോട്ടോ ഗ്രാഫര്‍ ആണെന്ന് പറഞ്ഞിട്ടും യുവാവ് കേള്‍ക്കാന്‍ തയ്യാറായില്ല.

കണ്ണിന് പരിക്കേറ്റ ദിനേശ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇയാളെ സ്മൃതി ഇറാനി സന്ദര്‍ശിച്ചു. കക്കോടി മുതല്‍ കുമാരസ്വാമി വരെ ആയിരുന്നു സമൃതി ഇറാനിയുടെ റോഡ് ഷോ ഉണ്ടായിരുന്നത്.