പൂഞ്ഞാറില്‍ ഇടത്-എസ്ഡിപിഐ ധാരണ; ആരോപണവുമായി പി സി ജോര്‍ജ് 

പൂഞ്ഞാറില്‍ ഇടത്-എസ്ഡിപിഐ ധാരണയെന്ന ആരോപണവുമായി ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പിസി ജോര്‍ജ്
പി സി ജോര്‍ജ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫെയ്‌സ്ബുക്ക്‌
പി സി ജോര്‍ജ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫെയ്‌സ്ബുക്ക്‌

കോട്ടയം: പൂഞ്ഞാറില്‍ ഇടത്-എസ്ഡിപിഐ ധാരണയെന്ന ആരോപണവുമായി ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പിസി ജോര്‍ജ്. താന്‍ പോകുന്ന ചില സ്ഥലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഇടത് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണെന്നും പി സി ജോര്‍ജ് ആരോപിച്ചു. വര്‍ഗീയ ശക്തികളുടെ വോട്ട് തനിക്ക് വേണ്ടെന്നും പി സി ജോര്‍ജ്ജ് പ്രതികരിച്ചു. 

ഈരാറ്റുപ്പേട്ടയിലെ 'കൂവല്‍' വിവാദത്തിന് പിന്നാലെ പലയിടങ്ങളില്‍ നിന്നും പിസി ജോര്‍ജിന് എതിരെ സമാനമായ രീതിയില്‍  പ്രതിഷേധങ്ങളുണ്ടായിരുന്നു. മണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധീകരിച്ചു വരുന്ന എംഎല്‍എയെ ജനങ്ങള്‍ക്ക് മടുത്തു തുടങ്ങിയതിന്റെ സൂചനയാണിതെന്നാണ് ഇടത്-വലത് മുന്നണികളുടെ വിമര്‍ശനം. അതിനിടെ ഈരാറ്റുപേട്ടയിലെ പ്രചാരണപരിപാടികള്‍ അവസാനിപ്പിക്കുകയാണെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു. ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും ജനിച്ച് വളര്‍ന്ന നാടിനെ വര്‍ഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണിതെന്നും പി സി ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com