ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കോവിഡ് ബാധിച്ച് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2021 08:11 AM  |  

Last Updated: 28th March 2021 08:11 AM  |   A+A-   |  

Malayalee couple died in Chennai due to covid infection

പ്രതീകാത്മക ചിത്രം

 

ചെന്നൈ: തമിഴ്‌നാട്ടില്‍ മലയാളി ദമ്പതികള്‍ കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശികളായ രവീന്ദ്രനും ഭാര്യ വന്ദനയുമാണ് മരിച്ചത്. 

ചെന്നൈയിലാണ് സംഭവം. സെപ്പാക്കത്തെ വീട്ടില്‍ ഒരാഴ്ചയായി അസുഖം ബാധിച്ച് കഴിയുകയായിരുന്നു. ദമ്പതികള്‍ അവശനിലയിലാണെന്ന് അറിഞ്ഞ് അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് ഇവര്‍ക്ക് കോവിഡാണെന്ന് സ്ഥിരീകരിച്ചത്.