വിഷു ബംബര്‍ ഒന്നാം സമ്മാനം തുക ഇരട്ടിയാക്കി; ടിക്കറ്റ് വില 250 രൂപ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2021 09:00 AM  |  

Last Updated: 28th March 2021 09:00 AM  |   A+A-   |  

Win Win Lottery results announced

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വിഷുബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തുക ഇരട്ടിയാക്കി. 10 കോടി രൂപയാണ് ഇത്തവണ സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംബര്‍ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം. 

കഴിഞ്ഞ വര്‍ഷം വരെ അഞ്ച് കോടി രൂപയായിരുന്നു വിഷു ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാന തുക. 250 രൂപയാണ് ടിക്കറ്റിന്റെ വില. മെയ് 23നാണ് നറുക്കെടുപ്പ്. നേരത്തെ, ഓണം ബംബര്‍, ന്യൂയര്‍ ബംബര്‍ എന്നിവയുടെ ഒന്നാം സമ്മാനത്തുക 12 കോടി രൂപയായി വര്‍ധിപ്പിച്ചിരുന്നു. 

10 കോടി രൂപയില്‍ നിന്നാണ് 12 കോടിയായി ഉയര്‍ത്തിയത്. സമ്മാനത്തുക ഉയര്‍ന്നതും, ടിക്കറ്റ് വില 250 രൂപയായതും ഡിമാന്റ് കൂട്ടുമെന്നാണ് വ്യാപാരികളുടെ വിശ്വാസം. എന്നാല്‍ നറുക്കെടുപ്പ് ദിവസം ഞായറാഴ്ച ആയതില്‍ വ്യാപാരികള്‍ക്ക് അതൃപ്തിയുണ്ട്.