വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ തീപിടിത്തം
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2021 02:56 PM |
Last Updated: 29th March 2021 02:56 PM | A+A A- |
ടെലിവിഷന്‍ ദൃശ്യം
തിരുവനന്തപുരം: വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ തീപിടിത്തം. നോര്‍ത്ത് ക്ലിഫില്‍ ക്ലഫോട്ടി റിസോര്‍ട്ടിന്റെ മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ റിസോര്‍ട്ടിലെ രണ്ട് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു.
ഏകദേശം 15 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് കണക്കാക്കുന്നത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും റിസോര്‍ട്ട് ജീവനക്കാരും ചേര്‍ന്ന് തീയണച്ചു. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.