കോവിഡ് വ്യാപനം രൂക്ഷം; ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല; സമരങ്ങൾ നിരോധിച്ച് കർണാടക സർക്കാർ

കോവിഡ് വ്യാപനം രൂക്ഷമായതോടെ കർണാടകയിൽ എല്ലാത്തരം പ്രതിഷേധങ്ങളും നിരോധിച്ചതായി മുഖ്യമന്ത്രി യഡിയൂരപ്പ
കർണാടക മുഖ്യമന്ത്രി യഡിയൂരപ്പ.
കർണാടക മുഖ്യമന്ത്രി യഡിയൂരപ്പ.

ബം​ഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതോടെ കർണാടകയിൽ എല്ലാത്തരം പ്രതിഷേധങ്ങളും നിരോധിച്ചതായി മുഖ്യമന്ത്രി യഡിയൂരപ്പ. കോവിഡ് നിയന്ത്രണത്തിന്റെ ഭാ​ഗമായി ലോക്ക് ഡൗൺ ഏർപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കാനും തയ്യാറാവണം. മാസ്ക് ​ധരിക്കാത്താവർക്കെതിരെ നാളെ മുതൽ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രിപറഞ്ഞു. കോവിഡ് അവലോകനയോ​ഗത്തിന് ശേഷം മാധ്യമങ്ങളോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം

ബം​ഗളൂരുവിൽ കോവിഡ് കേസുകൾ അപകടകരമായ തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ആശങ്കാജനകമാണ്. ദിവസേന ശരാശരി കേസുകൾ ആയിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ 16,921പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത പരിശോധന കൂടുതൽ ശക്തമാക്കും. രോ​ഗവ്യാപനം കുറയ്ക്കുന്നതിനായി ആൾക്കൂട്ടം ഒഴിവാക്കാനും മുഖ്യമന്ത്രി പൊതുജനങ്ങളോട് അഭ്യർഥിച്ചു. 

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2792 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16 പേരാണ് ഇന്ന് മരിച്ചത്. 1964 പേര്‍ക്കാണ് ഇന്ന് രോഗമുക്തി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 9,89,804 ആയി. ആകെ രോഗമുക്തരുടെ 9,53,416. ആകെ മരണം 12,520. നിലവില്‍ 23,849 ആക്ടീവ് കേസുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com