തലശേരിയില്‍ സിഒടി നസീറിന് ബിജെപി പിന്തുണ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2021 04:34 PM  |  

Last Updated: 29th March 2021 04:34 PM  |   A+A-   |  

naseer_cot

തലശ്ശരിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീര്‍ / ചിത്രം ഫെയ്‌സ്ബുക്ക്‌

 

കണ്ണൂര്‍: എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥിയില്ലാത്ത തലശ്ശേരി മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥി സിഒടി നസീറിനെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനം. സിഒടി നസീര്‍ വോട്ടഭ്യര്‍ഥിച്ച് ബിജെപി നേതാക്കളുടെ പിന്തുണ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബിജെപി പിന്തുണ അറിയിക്കുകയായിരുന്നു. 

തലശ്ശേരിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് നല്‍കിയ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെ മണ്ഡലത്തില്‍ പിന്തുണ തേടി ബിജെപി സ്വതന്ത്ര സ്ഥാനാര്‍ഥിയായ നസീറിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ബിജെപി സ്ഥാനാര്‍ഥിയാകാനില്ലെന്ന്് നസീര്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെ ബിജെപി ജില്ലാ നേതൃത്വം വിവിധ ഘട്ടങ്ങളിലായി നസീറുമായി ചര്‍ച്ച നടത്തിയിരുന്നു. 

ബിജെപി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് കോണ്‍ഗ്രസിന് വോട്ട് മറയ്ക്കാനാണെന്ന് സിപിഎം ആരോപിച്ചിരുന്നു. തലശ്ശേരിയില്‍ ഷംസീറിനെ തോല്‍പ്പിക്കണമെന്ന് പറഞ്ഞ് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയും രംഗത്ത് എത്തിയത് ബിജെപി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.