തൊടുപുഴയിലെ ഇടതു സ്ഥാനാര്‍ത്ഥിക്ക് കോവിഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2021 02:35 PM  |  

Last Updated: 29th March 2021 02:41 PM  |   A+A-   |  

k i antony

പ്രൊഫ. കെ ഐ ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫെയ്‌സ്ബുക്ക്‌

 

തൊടുപുഴ : തൊടുപുഴയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പ്രഫ. കെ ഐ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പരിശോധനയ്ക്ക് ശേഷവും ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥിയായാണ് പ്രൊഫ. ആന്റണി മല്‍സരിക്കുന്നത്. 

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പര്യടനം നിര്‍ത്തി പ്രൊഫ. കെ ഐ ആന്റണി നിരീക്ഷണത്തിലേക്ക് മാറി. കഴിഞ്ഞദിവസം തൊടുപുഴ ടൗണ്‍ പള്ളിയില്‍ ഓശാന തിരുനാള്‍ കുര്‍ബാനയില്‍ സംബന്ധിച്ച ശേഷം ആന്റണി നഗരസഭ പ്രദേശങ്ങളില്‍ കുടുംബയോഗങ്ങളിലും പങ്കെടുത്തിരുന്നു. കൂടാതെ മണ്ഡലത്തിലെ വിവിധ സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി ജെ ജോസഫിനും നേരത്തെ കോവിഡ് ബാധിച്ചിരുന്നു. കോവിഡ് മുത്‌നായശേഷമാണ് ജോസഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായത്.