ഭക്ഷ്യകിറ്റ് വിതരണം നാളെ മുതൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2021 07:20 PM  |  

Last Updated: 29th March 2021 07:20 PM  |   A+A-   |  

foods

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഏപ്രിൽ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം നാളെ മുതൽ പുനരാരംഭിക്കും. ഇതുസംബന്ധിച്ച് സിവിൽ സപ്ലൈസ് ഡയറക്ടർ ഉത്തരവിറക്കി. ഭക്ഷ്യകിറ്റ് വിതരണം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച സർക്കാരിന് കോടതിയിൽ നിന്നും അനുകൂല ഉത്തരവുണ്ടായിരുന്നു. ഇതോടെയാണ് ഏപ്രിൽ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം നാളെ മുതൽ പുനരാരംഭിക്കാൻ സിവിൽ സപ്ലൈസ് ഡയറക്ടർ ഉത്തരവിറക്കിയത്.

അരി വിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.അതി വിതരണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന വിഷയമാകരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കിലോയ്ക്ക് 15 രൂപ നിരത്തില്‍ 10 കിലോ അരി വീതം വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. 

സ്‌പെഷല്‍ അരി വിതരണം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഉത്തരവ് ഇറക്കിയതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്‌പെഷല്‍ അരി വിതരണം ചെയ്യുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് കാണിച്ച് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.