'അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതുകൊണ്ടാണോ  മോദി പിണറായിക്ക് എതിരെ കേസെടുക്കാത്തത്?'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2021 04:37 PM  |  

Last Updated: 29th March 2021 04:37 PM  |   A+A-   |  

Vijayan-Modi

മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും/ഫയല്‍ ചിത്രം

 

കൊച്ചി: എല്‍ഡിഎഫിനും ബിജെപിക്കും എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. ബിജെപിയും ഇടതു സര്‍ക്കാരും തമ്മിലുള്ള ധാരണ പുറത്ത് വരികയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് എടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ട് നിര്‍ദേശം നല്‍കിയില്ലെന്ന് സുര്‍ജേവാല ചോദിച്ചു.

8,785 കോടിയുടെ വിന്‍ഡ് പവര്‍ അദാനി ഗ്രൂപ്പില്‍ നിന്ന് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കൂടിയ വില നല്‍കി എന്തിന് ഇവരില്‍ നിന്ന് വാങ്ങണമെന്ന് വ്യക്തമാക്കണം. സോളാര്‍ എനര്‍ജി ക്വാട്ട എന്തിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വെട്ടി കുറച്ചതെന്നും സുര്‍ജേവാല ചോദിച്ചു.  

അധികമായി വൈദ്യുതി ഉള്ള സംസ്ഥാനം എന്തിനാണ് ഇത്ര വില നല്‍കി അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത്. ഈ രഹസ്യ ധാരണ ഉള്ളത് കൊണ്ടാണോ മോദി സര്‍ക്കാര്‍ പിണറായി വിജയന് എതിരെ കേസ് എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം.