ഇനി ഫോണിലൂടെ കന്നുകാലിയെ വാങ്ങാം, വിൽക്കാം; 'കൗ ബസാറു'മായി മിൽമ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2021 09:15 AM  |  

Last Updated: 29th March 2021 09:15 AM  |   A+A-   |  

Cow Basar milma

പ്രതീകാത്മക ചിത്രം

 

കൊച്ചി; കന്നുകാലികളെ വാങ്ങാനും വിൽക്കാനുമുള്ള മൊബൈൽ ആപ്ലിക്കേഷനുമായി മിൽമ. 'കൗ ബസാർ' എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനിലൂടെ ഇടനിലക്കാരുടെ ചൂഷണമില്ലാതെ ക്ഷീരകർഷകർക്ക് കന്നുകാലികളെ വാങ്ങാനും വിൽക്കാനും സാധിക്കും. കര്‍ഷകർക്ക് ക്ഷീരസംഘം സെക്രട്ടറിയുടെ സഹായത്തോടെ ആപ് വഴി കന്നുകാലികളെ ക്രയവിക്രയം ചെയ്യാം.

കന്നുകാലികളെ വിൽക്കുന്നതിനായി അവയുടെ ചിത്രം, പ്രതീക്ഷിക്കുന്ന വില, പ്രായം, മറ്റു വിവരങ്ങൾ ആപ്പിൽ നൽകണം. അതിനൊപ്പം ബന്ധപ്പെടുന്നതിനായി കർഷകന്റെ നമ്പറും ഉൾപ്പെടുത്തണം. തിരുവനന്തപുരം മേഖല ക്ഷീരോല്‍പാദക സഹകരണ യൂണിയനാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിട്ടുള്ളത്. തുടക്കത്തില്‍ തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ , പത്തനംതിട്ട ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ആപ്ലിക്കേഷൻ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നു ഡൗൺലോഡ് ചെയ്യാം.