കിടപ്പുമുറിയിൽ നിന്ന് ശബ്ദം, ഉണർന്നു നോക്കിയപ്പോൾ കണ്ടത് മൂർഖൻ പാമ്പിനെ; ഒരു രാത്രി ഉറങ്ങാതിരുന്ന് കുടുംബം
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2021 07:47 AM |
Last Updated: 29th March 2021 10:36 AM | A+A A- |
പ്രതീകാത്മക ചിത്രം
പാലക്കാട്; പാലക്കാട് കോപ്പത്തെ വീട്ടിലെ കിടക്കപ്പു മുറിയിലെ പായയിൽ മൂർഖൻ പാമ്പ്. എറയൂർ പയറിങ്കൽതൊടി മണികണ്ഠന്റെ വീട്ടിലാണ് രണ്ട് മീറ്റർ നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. രാത്രിയിൽ പാമ്പിനെ കണ്ടതോടെ പേടിച്ച് ഒരു രാത്രി മുഴുവൻ കുടുംബം ഉറങ്ങാതെയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെ മുറിക്കകത്തു നിന്ന് ശബ്ദം കേട്ട് ഉണർന്ന മണികണ്ഠൻ മുറിയിൽ ചെന്നപ്പോൾ കിടക്കപ്പായയിൽ ചുരുണ്ടുകൂടിയ നിലയിൽ പാമ്പ് കിടക്കുന്നു. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ മണികണ്ഠനും കുടുംബവും ഒരു രാത്രി മുഴുവൻ ഉറങ്ങാതെ ഭീതിയിൽ കഴിഞ്ഞു. നേരം പുലർന്നു അയൽവാസികളെ വിവരം അറിയിച്ചു. ഇവർ അറിയിച്ചതനുസരിച്ചു പുലർച്ചെ തന്നെ പാമ്പു പിടിത്തക്കാരൻ കൈപ്പുറം അബ്ബാസ് എത്തുകയും പാമ്പിനെ പിടികൂടുകയും ചെയ്തു.