ശബരിമല, ശബരിമല എന്നു പറഞ്ഞാല്‍ വോട്ട് അടര്‍ന്നു വീഴില്ല: മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2021 11:38 AM  |  

Last Updated: 29th March 2021 11:38 AM  |   A+A-   |  

pinarayi

പിണറായി വിജയന്‍ /ടിവി ചിത്രം

 

കണ്ണൂര്‍ : ശബരിമല ഇപ്പോള്‍ പ്രചാരണ വിഷയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല പ്രചാരണ വിഷയമാക്കിയിട്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലം ഉണ്ടായില്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ശബരിമല, ശബരിമല എന്നു വെറുതെ പറഞ്ഞിട്ട് കാര്യമില്ലെന്ന് തിരിച്ചറിയണം. 

ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഒന്നും അവിടെ നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിങ്ങള്‍ക്ക് ശബരിമല ഒരു പ്രശ്‌നമാണ്. നിങ്ങള്‍ വിചാരിക്കുന്നത് ശബരിമല, ശബരിമല എന്നു പറഞ്ഞുകൊണ്ടിരുന്നാല്‍ വോട്ട് ഇങ്ങനെ അടര്‍ന്ന് അടര്‍ന്ന് വരുമെന്നാണ്. 

അത് തദ്ദേശ തെരഞ്ഞെടുപ്പില്‍ നോക്കിയതല്ലേ. എന്തെങ്കിലും ഗുണം കിട്ടിയോ. അനുഭവത്തില്‍ നിന്നും പഠിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രസ്താവനകള്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.