എസ്എസ്എൽസി ഹോൾടിക്കറ്റുകൾ സ്കൂളുകളിൽ എത്തി, വിതരണം ഇന്നുമുതൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2021 08:31 AM |
Last Updated: 29th March 2021 08:31 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ഹോൾടിക്കറ്റുകൾ ഇന്നുമുതൽ വിതരണം ചെയ്യും. ഹോൾടിക്കറ്റുകൾ അതത് സ്കൂളുകളിൽ എത്തിയിട്ടുണ്ട്. ഇവ സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ ഡൗൺലോഡ് ചെയ്ത് ഒപ്പിട്ട് വിതരണം ചെയ്യും.
ഏപ്രിൽ 8നു തുടങ്ങുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകളും ജില്ലകളിൽ എത്തി. ചോദ്യപേപ്പറുകൾ തരംതിരിച്ച ശേഷം ട്രഷറി, ബാങ്ക് ലോക്കറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഒന്നുമുതൽ ഒൻപതു വരെയുള്ള ക്ലാസുകളിൽ എല്ലാവരെയും ജയിപ്പിക്കാനാണ് തീരുമാനമെങ്കിലും പഠനനനിലവാരം അളക്കാനുള്ള വർക്ക് ഷീറ്റുകളുടെ വിതരണവും തുടങ്ങി. രക്ഷിതാക്കൾ സ്കൂളുകളിൽ നിന്ന് വർക്ക്ഷീറ്റുകൾ വാങ്ങി പൂരിപ്പിച്ചു നൽകേണ്ടിവരും. ഇക്കാര്യത്തിലുള്ള വിശദമായ മാർരേഖ ഉടൻ പ്രസിദ്ധീകരിക്കും.