ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2021 12:53 PM  |  

Last Updated: 29th March 2021 12:53 PM  |   A+A-   |  

sandeep nair

സന്ദീപ് നായര്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു. സന്ദീപ് നായരുടെ അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പീഡിപ്പിച്ചു എന്നാണ് പരാതി. ഡിജിപിക്ക് നേരിട്ടാണ് പരാതി നല്‍കിയത്. 

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്തു കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ പ്രതി സ്വപ്ന സുരേഷിനെ നിര്‍ബന്ധിച്ചെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്   ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. 

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അട്ടിമറിക്കാന്‍ കേരള പൊലീസ് ശ്രമിക്കുന്നതായി ഡിജിപിക്ക് തെളിവു സഹിതം പരാതി നല്‍കിയതിന് പിന്നാലെയാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തത്. ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹര്‍ജി പരിഗണിച്ച കോടതി ചൊവ്വാഴ്ച വരെ നടപടി പാടില്ലെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.