ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതായി പരാതി; യുവതിക്ക് ഗുരുതര പരിക്ക്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2021 06:24 AM  |  

Last Updated: 30th March 2021 06:24 AM  |   A+A-   |  

car-accident-2

പ്രതീകാത്മക ചിത്രം


കണ്ണൂ​ർ: ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ​യും കൊ​ണ്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ വാ​ഹ​നം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ല്ലി ത​ക​ർ​ത്ത​താ​യി പരാതി. പ​യ്യ​ന്നൂ​രിലെ എ​ടാ​ട്ടാ​ണ് സം​ഭ​വം.  

ചെ​റു​താ​ഴം സ്വ​ദേ​ശി​നി നാ​സി​ല​യെ കാ​റി​ൽ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​വുകയായിരുന്നു. എ​ന്നാ​ൽ എ​ടാ​ട്ട് വെ​ച്ച് ബി​ജെ​പി പ്രവർത്തകർ ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​യു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ല്യാ​ശേ​രി മ​ണ്ഡ​ലം റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.

ബൈ​ക്കു​ക​ളി​ലെ​ത്തി​യ ഇ​രു​പ​തോ​ളം പേ​രാ​ണ് വാ​ഹ​നം ത​ക​ർ​ത്ത​ത്. ആക്രമണത്തിൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട്. എന്നാൽ, ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​ക്ക​ൾ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.