ഈസ്റ്റര്‍-വിഷു ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2021 07:23 AM  |  

Last Updated: 30th March 2021 07:23 AM  |   A+A-   |  

Coupons to replace food kits for students

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം:  സംസ്ഥാന സർക്കാരിന്റെ ഈസ്റ്റർ-വിഷു കിറ്റ് വിതരണം റേഷൻ കടകൾ വഴി ഇന്ന് മുതൽ. മുൻഗണനേതര വിഭാഗങ്ങൾക്കുള്ള സ്പെഷ്യൽ അരി വിതരണമടക്കം ഇന്ന് തുടങ്ങുമെന്നാണ് ഭക്ഷ്യ വകുപ്പിന്റെ അറിയിപ്പ്.

അരി വിതരണം നിർത്തിവെച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് വിതരണം തുടങ്ങാൻ തീരുമാനിച്ചത്. മുൻഗണനേതര വിഭാഗക്കാർക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്‌പെഷ്യൽ അരി വിതരണം ചെയ്യുന്നതായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അരി വിതരണം തുടരാമെന്ന് ഉത്തരവിട്ട കോടതി ഇതിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കരുതെന്നും നിർദേശിച്ചു. 

വെള്ള, നീല കാർഡ് ഉടമകൾക്ക് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കിലോയ്ക്ക് 15 രൂപ നിരത്തിൽ 10 കിലോ അരി വീതം വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. സ്‌പെഷൽ അരി വിതരണം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഉത്തരവ് ഇറക്കിയതാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.