ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി ; മുല്ലപ്പള്ളിയില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ലതിക

ലതികയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കിയതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു
ലതിക സുഭാഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫെയ്‌സ്ബുക്ക്‌
ലതിക സുഭാഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ലതികാ സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. ലതികയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കിയതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

ഏറ്റുമാനൂരില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് ലതിക. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്നു. ഏറ്റുമാനൂര്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ലതികാ സുഭാഷ് കെപിസിസി ഓഫീസിന് മുന്നില്‍ വെച്ച് തലമുണ്ഡനം ചെയ്തിരുന്നു. 

അതേസമയം സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്താനും മടിയില്ലാത്ത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ലതിക സുഭാഷ് പ്രതികരിച്ചു. ബാലറ്റിലൂടെ സ്ത്രീ സമൂഹം ഇതിന് മറുപടി പറയുമെന്നും ലതിക പറഞ്ഞു. 

മറ്റെന്തെങ്കിലും കാരണം കൊണ്ടാണ് ലതിക തലമുണ്ഡനം ചെയ്തതെന്നാണ് മുല്ലപ്പള്ളി പ്രതികരിച്ചത്. ഏറ്റുമാനൂരില്‍ യുഡിഎഫ് ഘടകക്ഷിയായ കേരള കോണ്‍ഗ്രസിന് നല്‍കിയതിനാലാണ് ലതികയ്ക്ക് സീറ്റ് ലഭിക്കാതെ പോയതെന്നാണ്  കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com