സ്ഥാനാർഥിയുടെ കാൽ തൊട്ട് വന്ദിച്ച് മോദി, അമ്പരന്ന് വേദിയും സദസ്സും (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2021 10:55 PM  |  

Last Updated: 30th March 2021 10:58 PM  |   A+A-   |  

kerala election

സ്ഥാനാര്‍ഥിയുടെ കാല്‍ തൊട്ട് വന്ദിക്കുന്ന മോദി

 

പാലക്കാട്: എൻഡിഎ സ്ഥാനാർഥിയുടെ കാൽ തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുവേദിയിൽ വച്ച് മണ്ണാർക്കാട് സ്ഥാനാർഥി പി നസീമ മോദിയുടെ കാൽ തൊട്ട് വന്ദിച്ചു. ഇതിന് പിന്നാലെയാണ് മോദി തിരിച്ചും ആദരിച്ച് വേദിയെയും സദസ്സിനെയും അമ്പരിപ്പിച്ചത്. 

തെരഞ്ഞെടുപ്പ് ആവേശം ഉയർത്തി നരേന്ദ്രമോദിയുടെ ആദ്യ പൊതുപരിപാടി ഇന്ന് പാലക്കാട് കോട്ട മൈതാനത്ത് നടന്നിരുന്നു. ഈ വേദിയിലാണ് മോദിയുടെ കാൽ നസീമ തൊട്ട് വന്ദിച്ചത്. ഈ സമയം തന്നെ നസീമയുടെ കാൽ തൊട്ട് വന്ദിക്കുന്ന മോദിയെയും കാണാം. ഈ വീഡിയോ ഇപ്പോൾ ബിജെപി സൈബർ ഗ്രൂപ്പുകളിൽ വൈറലാകുകയാണ്.എൻ ഡി‌ എ മുന്നണിയില്‍ മത്സരിക്കുന്ന ഏക മുസ്‍ലിം വനിതയാണ് പി നസീമ. എഐഎഡിഎംകെ സ്ഥാനാര്‍ഥിയായാണ് നസീമ മണ്ണാര്‍ക്കാട് നിന്ന് ജനവിധി തേടുന്നത്. 

യുവാക്കളുടെ  പ്രതീക്ഷയ്ക്ക് അനുസരിച്ച് കേരളരാഷ്ട്രീയം മാറുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞു. കേരളത്തിലെ ഇരു മുന്നണികളും പയറ്റുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്. ഇരുമുന്നണികളും മാറിമാറി നാട് കൊള്ളയടിക്കുകയാണ്. എല്‍ഡിഎഫ്-യുഡിഎഫ് ഫിക്‌സഡ് മല്‍സരം ഇത്തവണ ജനം തള്ളുമെന്നും നരേന്ദ്രമോദി പറഞ്ഞു. പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.