തെ​ര​ഞ്ഞെ​ടു​പ്പ് ദിവസം വേ​ത​ന​ത്തോ​ടു​കൂ​ടി​ അവധി; ഉത്തരവ്  

ഉത്തരവ് ലംഘിച്ചാല്‍ തൊഴില്‍ ഉടമയില്‍ നിന്ന് 500 രൂപ വരെ പിഴ ഈടാക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊ​ച്ചി: സം​സ്ഥാ​നത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഏ​പ്രി​ൽ ആ​റി​ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​ന​ത്തോ​ടു​കൂ​ടി​യു​ള്ള അ​വ​ധി ന​ൽ​ക​ണ​മെ​ന്ന് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വാ​യി. 1960ലെ ​കേ​ര​ളാ ഷോ​പ്സ് ആ​ൻ​ഡ് കോ​മേ​ഴ്സ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ൻറ് ആ​ക്ട് പ്രകാരമാണ് ഉത്തരവ്. സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ വാ​ണി​ജ്യ, വ്യ​വ​സാ​യ, വ്യാ​പാ​ര​ സ്ഥാ​പ​ന​ങ്ങ​ളി​ലോ മ​റ്റ് ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലോ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്ക​ണമെന്നും ഉത്തരവിൽ പറയുന്നു.
‍‍‍
ഷി​ഫ്റ്റ് വ്യ​വ​സ്ഥ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും ക​രാ​ർ/ കാ​ഷ്വ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. ഉത്തരവ് ലംഘിച്ചാല്‍ തൊഴില്‍ ഉടമയില്‍ നിന്ന് 500 രൂപ വരെ പിഴ ഈടാക്കും. അ​വ​ധി അ​നു​വ​ദി​ക്കു​ന്ന​തു​വ​ഴി തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​ത്തി​ൽ കു​റ​വ് വ​രു​ത്തു​ക​യോ വേ​ത​നം ന​ൽ​കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​ണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com