കന്യാസ്ത്രീകള്‍ക്കെതിരായ കാടത്തത്തെ കേന്ദ്രമന്ത്രി പിന്താങ്ങുന്നു; പിയൂഷ് ഗോയലിനെതിരെ മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2021 10:27 AM  |  

Last Updated: 30th March 2021 10:27 AM  |   A+A-   |  

pinarayi vijayan

പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം / ഫെയ്‌സ്ബുക്ക്‌

 

കാസര്‍കോട് : കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടില്ല എന്ന വാദം തെറ്റാണ്. കന്യാസ്ത്രീകളാണ് എന്ന ഒറ്റ കാരണത്താലാണ് ആക്രമണം നടന്നത്. ആക്രമണത്തെ കേന്ദ്രമന്ത്രി ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

അക്രമികളെ കേന്ദ്രമന്ത്രി വെള്ളപൂശുകയാണ്. കന്യാസ്ത്രീകള്‍ക്കെതിരായ കാടത്തത്തെ കേന്ദ്രമന്ത്രി പിന്താങ്ങുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ബില്‍ കേരളത്തില്‍ നടപ്പാക്കില്ല. തടങ്കല്‍ പാളയങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രി ആരെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. 

എല്ലാ ജില്ലകളിലും എല്‍ഡിഎഫിന് അനുകൂലമായ ജനവികാരം ഉയര്‍ന്നുവന്നതായാണ് ജില്ലാ പര്യടനത്തില്‍ കാണാന്‍ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഇടതുപക്ഷം മികച്ച വിജയം നേടും. അഞ്ചുകൊല്ലം മുമ്പ് ബിജെപി നേമത്ത് അക്കൗണ്ട് തുറന്നു. അത് ഇത്തവണ ഇടതുപക്ഷം ക്ലോസ് ചെയ്യുമെന്നും പിണരായി വിജയന്‍ പറഞ്ഞു.