കോവിഡ് വാക്‌സിന്‍ എടുത്ത ഉടനെ വയോധിക മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2021 08:17 AM  |  

Last Updated: 30th March 2021 08:17 AM  |   A+A-   |  

DOCTOR DEATH

പ്രതീകാത്മക ചിത്രം

 

പെരുമ്പാവൂര്‍: കോവിഡ് വാക്‌സിന്‍ എടുത്തതിന് തൊട്ടുപിന്നാലെ വയോധിക മരിച്ചു. പെരുമ്പാവൂര്‍ കാളചന്ത റോഡില്‍ പരേതനായ മണിയുടെ ഭാര്യ ചിന്നമ്മ(85) ആണ് മരിച്ചത്. 

പെരുമ്പാവൂര്‍ താലുക്കാശുപത്രിയുടെ ഗവ ബോയ്‌സ് എല്‍പി സ്‌കൂളിലെ വാക്‌സിനേഷന്‍ ക്യാമ്പില്‍ നിന്നാണ് ചിന്നമ്മ കുത്തിവയ്‌പ്പെടുത്തത്. കോവിഷീല്‍ഡ് വാക്‌സിനാണ് എടുത്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. 

അസ്വസ്ഥത അനുഭവപ്പെട്ട ഉടനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഏറെ കാലമായി ശ്വാസതടസത്തിനും രക്ത സമ്മര്‍ദത്തിനും മരുന്ന് കഴിച്ചുകൊണ്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.