കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചെന്ന് പരാതി; സിപിഎമ്മുകാരെന്ന് യുഡിഎഫ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2021 09:57 PM  |  

Last Updated: 31st March 2021 09:57 PM  |   A+A-   |  

aritha_babu

അരിതാ ബാബു/ഫെയ്‌സ്ബുക്ക്‌

 

കായംകുളം: യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചുവെന്ന് പരാതി. കായംകുളം പുതുപ്പള്ളിയിലുള്ള വീടിന്റെ ജനലുകള്‍ തകര്‍ത്തു. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് യുഡിഎഫ് ആരോപിച്ചു.

അരിതയുടെ വീടിന്റെ വീഡിയോ സിപിഎം പ്രവര്‍ത്തകര്‍ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തത്സമയം പ്രചരിപ്പിച്ചിരുന്നു. ഫെയ്സ്ബുക്ക് ലൈവ് ചെയ്തയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.