രണ്ട് മാസം കൊണ്ട് കേരളത്തില്‍ കോവിഡ് വാക്‌സിനേഷന്റെ ഗുണമുണ്ടാവും: ആരോഗ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2021 08:43 AM  |  

Last Updated: 31st March 2021 08:43 AM  |   A+A-   |  

shailaja_teacher

ആരോഗ്യമന്ത്രി കെകെ ശൈലജ

 

കണ്ണൂര്‍: രണ്ട് മാസം കൊണ്ട് കേരളത്തില്‍ കോവിഡ് വാക്‌സിനേഷന്‍ എടുക്കുന്നതിന്റെ ഗുണമുണ്ടാവുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് വ്യാപനം കാരണം തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവയ്ക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. 

എല്‍ഡിഎഫ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രചാരണം നടത്തുന്നത്. ആള്‍ക്കൂട്ടം ഉണ്ടാവുന്നുണ്ടെങ്കിലും മാസ്‌ക് ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോഗ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ഇന്നലെ 2389 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. 4.08 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 58,557 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. 24650 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.