പാലാ നഗരസഭയില്‍ കയ്യാങ്കളി; സിപിഎം - കേരളാ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി; രണ്ട് പേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2021 12:36 PM  |  

Last Updated: 31st March 2021 12:36 PM  |   A+A-   |  

pala_muncipality

പാലാ നഗരസഭയില്‍ സിപിഎമ്മിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ ടെലിവിഷന്‍ ദൃശ്യം

 

കോട്ടയം: പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. സിപിഎമ്മിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും കൗണ്‍സിലര്‍മാര്‍ തമ്മില്‍  ഏറ്റുമുട്ടി. സ്റ്റാന്റിങ് കൗണ്‍സില്‍ കൂടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. 

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാലാ നഗരസഭ ഇടതുമുന്നണി ഭരിക്കുന്നത്. കേരളാ കോണ്‍ഗ്രസും ഇടതുമുന്നണിയും ഒരുമിച്ചാണ് ഭരിക്കുന്നതെങ്കിലും പലകാര്യങ്ങളിലും അഭിപ്രായഭിന്നത ശക്തമായിരുന്നു. ഇന്ന നഗരസഭാ കൗണ്‍സില്‍ ചേര്‍ന്നതോടെ അതിന്റെ നിയമപ്രശ്‌നം സിപിഎം കൗണ്‍സിലര്‍ ബിനുപുള്ളിക്കകണ്ടം ഉന്നയിച്ചു. എന്നാല്‍ അതിനെ കേരളാ കോണ്‍ഗ്രസ് അംഗം ബൈജു കൊല്ലപ്പറമ്പില്‍ എതിര്‍ത്തു. ഇതോടെ രണ്ടുപേര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇരുവര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. 

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലായില്‍ സിപിഎം - കേരളാ കോണ്‍ഗ്രസ് ഭിന്നത ഇടതുമുന്നണിയെ ആശങ്കയിലാക്കുന്നു.
രണ്ട് വിഭാഗത്തെയും അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.