ദേവഗൗഡയ്ക്കും ഭാര്യയ്ക്കും കോവിഡ്

മുന്‍പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയ്ക്കും ഭാര്യ ചെന്നമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു
മുന്‍ പ്രധാമന്ത്രി എച്ച്ഡി ദേവഗൗഡ
മുന്‍ പ്രധാമന്ത്രി എച്ച്ഡി ദേവഗൗഡ

ബംഗളൂരു: മുന്‍പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയ്ക്കും ഭാര്യ ചെന്നമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം ദേവഗൗഡ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താനും ഭാര്യയും കുടുംബവും വീട്ടില്‍ നീരിക്ഷണത്തിലാണെന്നും ദേവഗൗഡ പറഞ്ഞു.

കഴിഞ്ഞ ദിവസം കുടുംബവുമായി ബന്ധപ്പെട്ടവര്‍ കോവിഡ് പരിശോധന നടത്തണമെന്നും പരിഭ്രാന്തരരാവേണ്ടതില്ലെന്നും  87കാരനായ ഗൗഡ ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടകയില്‍ ഇന്നലെ 2975 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. 21 പേര്‍ മരിച്ചു. ഈ വര്‍ഷത്തെ സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിദിനവര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ബംഗളൂരുവിലാണ് സംസ്ഥാനത്തെ 70 ശതമാനം രോഗികളും. നിലവില്‍ 25,541 സജീവകേസുകളാണ് കര്‍ണാടകയിലുള്ളത്. 

രാജ്യത്ത് എട്ടുസംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്ര. ചത്തീസ്ഗഢ്, കര്‍ണാടക, കേരള, തമിഴ്‌നാട്, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ് എന്നിവയാണവ. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 41,280 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി.354 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1,62,468 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,21,49,335 ആയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,14,34,301 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി. നിലവില്‍ 5,52,566 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 6,30,54,353 പേരാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com