യുഡിഎഫിന് 101 സീറ്റെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; 7 മന്ത്രിമാർ തോൽക്കും; കോൺഗ്രസ് മുഖപത്രത്തിൽ വാർത്ത

റിപ്പോർട്ട് പ്രകാരം നാല് ജില്ലകളിൽ യുഡിഎഫിന് സമ്പൂർണ വിജയമുണ്ടാകുമെന്നും പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കൊച്ചി: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാറിനെതിരായ നിശബ്ദ തരംഗം കേരളത്തിലുണ്ടെന്നും ഇത് നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ചരിത്ര വിജയം നേടാൻ വഴിയൊരുക്കുമെന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൻറെ റിപ്പോർട്ടിൽ പറയുന്നതായി കോൺഗ്രസ് മുഖപത്രമായ വീക്ഷണം. സംസ്ഥാനത്ത് 92 മുതൽ 101 സീറ്റ് വരെ യു.ഡി.എഫ് നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗം (ഐ.ബി) റിപ്പോർട്ട് നൽകിയതായാണ് വാർത്തയിൽ പറയുന്നത്.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാധ്യതകളെ കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി തെരഞ്ഞെടുപ്പിന് മുമ്പ് രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ചതാണ് റിപ്പോർട്ട്. സമാനമായ കണ്ടെത്തലാണ് പിണറായി സർക്കാറിന് കീഴിലുള്ള സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിലുമുള്ളത്. 75 മുതൽ 84 വരെ സീറ്റുകൾ യു.ഡി.എഫ് നേടുമെന്നാണ് സംസ്ഥാന ഇൻറലിജൻസിൻറെ റിപ്പോർട്ട്.

റിപ്പോർട്ട് പ്രകാരം നാല് ജില്ലകളിൽ യുഡിഎഫിന് സമ്പൂർണ വിജയമുണ്ടാകുമെന്നും പറയുന്നു. എന്നാൽ ഏതെല്ലാം ജില്ലകളാണെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. തീരദേശ മേഖലയിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കും. ബിജെപിക്ക് രണ്ട് സീറ്റ് വരെയാണ് സാധ്യത. അഞ്ച് സീറ്റിൽ ബിജെപി രണ്ടാം സ്ഥാനത്തു വരുമെന്നും വീക്ഷണം റിപ്പോർട്ട് ചെയ്യുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com